Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎറണാകുളം- ബംഗളൂരു...

എറണാകുളം- ബംഗളൂരു വന്ദേഭാരത്  കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും.

598 സീറ്റുകള്‍ അധികം ലഭിക്കുന്നതിനാൽ ജോലിക്കും പഠിക്കാനുമായി സംസ്ഥാനത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും. ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവില്‍ എത്തിച്ചേരും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്ത്

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ” കേരളോത്സവം 2024″  തുടക്കമായി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ പെരിങ്ങരയിൽ  നടത്തുന്ന കേരളോത്സവം 2024 കാരയ്ക്കൽ  പബ്ലിക് സ്റ്റേഡിയത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന...
- Advertisment -

Most Popular

- Advertisement -