കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു.രണ്ട് ദുബായ് യാത്രക്കാരിൽ നിന്ന് 11 എയർ റൈഫിളുകളാണ് പിടിച്ചെടുത്തത്. തോക്കുകൾ അഴിച്ചുമാറ്റി ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശികളായ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.
വിവിധ മോഡലുകളിലുള്ള 11 എയർ റൈഫിളുകൾക്കൊപ്പം അവയുടെ അനുബന്ധ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.





