Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsവരും ദിവസങ്ങളിൽ...

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മഴയ്ക്കൊപ്പം ശക്തമായ കാട്ടിയതും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കിയ ആളെ കെട്ടിയിട്ട് മർദ്ദിച്ചു: അഞ്ചുപേർ റിമാൻഡിൽ

റാന്നി: റാന്നി സമീപപ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പൂർണ നഗ്നനായി  വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കുകയും പെട്ടെന്ന് ഓടി മറയുകയും ചെയ്യുന്ന ആളെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു വയ്ക്കുകയും കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ റാന്നി...

ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...
- Advertisment -

Most Popular

- Advertisement -