Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsതെരുവോണം- 2025...

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു.

തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ താക്കൂർ, മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, പത്തനംതിട്ട ജില്ല സാമൂഹിക നീതി ഓഫീസർ ഷംലാ ബീഗം എന്നിവർ മുഖ്യാതിഥികളായി.

ജോസ്കോ ജൂവലേഴ്സ്‌ ജനറൽ മാനേജർ ജയിംസ്‌ പി. ഏബ്രഹാം, അഡ്വ. എബി കുര്യാക്കോസ്‌, സി കെ വിശ്വനാഥൻ, അഡ്വ. പ്രകാശ്‌ പി. തോമസ്‌, ജോർജ്ജ്‌ കുന്നപ്പുഴ, പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏബ്രഹാം തോമസ്‌, കവിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഡി ദിനേശ്‌കുമാർ, നെടുമ്പ്രം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശൈലേഷ്‌ മങ്ങാട്ട്‌, അച്ചൻകുഞ്ഞ്‌ കരുവേലി എന്നിവർ പ്രത്യേക ക്ഷണിതാക്കളായി.

നമ്മുടെ തിരുവല്ല പ്രസിഡന്റ്‌ പി ഡി ജോർജ്ജിനെ ചടങ്ങിൽ ആദരിച്ചു.
തെരുവിൽ ജീവിക്കുന്നവരോടും തെരുവിനെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരോടുമുള്ള ഐക്യദാർഢ്യമായാണ്‌ തെരുവോണം 2025 സംഘടിപ്പിച്ചത്‌. തെരുവിൽ ഉറങ്ങുന്നവർ, ശുചീകരണ തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, തെരുവിൽ കൈത്തൊഴിലുകൾ ചെയ്യുന്നവർ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, നാമമാത്ര കച്ചവടക്കാർ, ട്രാഫിക്‌ വാർഡന്മാർ, പൊലീസ്‌, ഫയർ ആർഡ്‌ റെസ്ക്യൂ ഉദ്യോഗസ്ഥർ തുടങ്ങിയ  നാനൂറോളം പേർ പരിപാടിയിൽ ഒത്തുചേർന്നു.

അഡ്വ. പി ഇ ലാലച്ചൻ, സനോജ്‌ വർഗ്ഗീസ്‌, മാത്യു ഈപ്പൻ, ബെന്നി വർഗ്ഗീസ്‌, കുര്യൻ ചെറിയാൻ, വിനോയ്‌ പൗലോസ്‌, എൻ ജി വർഗ്ഗീസ്‌, ഷാജി തിരുവല്ല, റോബിൻ ജോൺ, ബിജു പെരിങ്ങര, പി ടി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന്  ഓണസദ്യയും ഓണക്കോടിയും നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചങ്ങനാശ്ശേരി: വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4 ന് സമാപിക്കും. ഇന്ന് രാവിലെ ഇടവം രാശിയിൽ 10.40 നും 11.25 നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ക്ഷേത്രം തന്ത്രി തെക്കേടത്ത്...

Kerala Lottery Results : 18-06-2025 Dhanalekshmi DL-6

1st Prize Rs.1,00,00,000/- DS 222080 (KOLLAM) Consolation Prize Rs.5,000/- DN 222080 DO 222080 DP 222080 DR 222080 DT 222080 DU 222080 DV 222080 DW 222080 DX 222080...
- Advertisment -

Most Popular

- Advertisement -