Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaമഴ മാറി...

മഴ മാറി മാനം തെളിഞ്ഞു: ആറൻമുള വള്ളസദ്യ വഴിപാടുകൾ നാളെ  മുതൽ

ആറന്മുള: പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വള്ളസദ്യ വഴിപാടുകൾ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം രണ്ടു ദിവസം തടസപ്പെട്ടിരുന്നു. നാളെ മുതൽ എല്ലാ സദ്യകളും പുനരാരംഭിക്കും. പമ്പ നദിയിൽ ജലവിതാനം താഴ്ന്നു. മഴ മാറി അന്തരീക്ഷം തെളിഞ്ഞു. ആറന്മുള യിലേക്കുള്ള എല്ലാ ഗതാഗത മാർഗതടസ്സങ്ങളും നീങ്ങി.

വ്യാഴം മുതൽ വീണ്ടും ക്ഷേത്രമുറ്റം വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാകും. നാളെ തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യയുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ 8 ബസുകൾ എത്തും. സ്പെഷ്യൽ പാസ് ആറന്മുള സദ്യയിൽ നാളെ 360 പേർ പങ്കെടുക്കും. മാറ്റിവെച്ച സ്പെഷ്യൽ പാസ്  സദ്യകൾ ആഗസ്റ്റ് 12, 25, 29 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ വി സാംബദേവൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് 

തിരുവല്ല : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ...

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖലയ്‌ക്ക് ചരിത്രനേട്ടം. സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ വിക്രം-1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി.രാജ്യത്ത്‌ സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ...
- Advertisment -

Most Popular

- Advertisement -