കോട്ടയം : മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം.പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്.ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കി പോത്താനിക്കാട് പൊലീസ് കേസെടുത്തു.

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം




