Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അടുത്ത...

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇത് സംബന്ധിച്ച് 12 ജില്ലകളില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴയക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   കേരളത്തില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി, കോട്ടയം ജില്ലയില്‍ 38 ഡിഗ്രി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37ഡിഗ്രി വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ : എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നതതല...

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി

വയനാട് : ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ അരി ,ഗോതമ്പുപൊടി ഉൾപ്പെടെയുള്ള സാധനങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍...
- Advertisment -

Most Popular

- Advertisement -