Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപൊടിയാടിയിൽ ടിപ്പർ...

പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ ( 50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പർ സ്കൂട്ടറിനെ മറികടക്കവേ ടിപ്പറിൻ്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിൽ കൂടി ടിപ്പറിൻ്റെ പിൻ ചക്രം കയറി ഇറങ്ങി. സംഭവം അറിഞ്ഞ് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി

തിരുവനന്തപുരം : രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : മുട്ടിൽ മരമുറി കേസിൽ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.പ്രതികൾക് എതിരായ നടപടികളുമായി മുന്നോട്ടുപോകാനുള്ള ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു.വിചാരണ നേരിടാൻ മതിയായ കുറ്റങ്ങൾ...
- Advertisment -

Most Popular

- Advertisement -