Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅസ്ട്രാസെനകയുടെ കൊവിഡ്...

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിൻ പിൻവലിച്ചു

ന്യൂഡൽഹി : അസ്ട്രാസെനകയുടെ കോവിഡ് -19 വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു.വ്യവസായ കാരണങ്ങളാലാണെന്നാണു കമ്പനിയുടെ വിശദീകരണം. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ് വാക്‌സിൻ വിപണിയിൽ നിന്നും പിൻവലിക്കുന്നത് .

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഈ വാക്‌സിൻ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് അസ്ട്രാസെനക കോവിഷീല്‍ഡ് വാക്സിൻ വികസിപ്പിച്ചത്. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വില്‍പന കുറഞ്ഞതുകൊണ്ടാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

മലപ്പുറം : നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക...

യുക്രെയ്ന് സൈനിക സഹായം നിർത്തി യുഎസ്

വാഷിംഗ്‌ടൺ : യുക്രെയ്നുള്ള സൈനിക സഹായം നിർത്തി യുഎസ്.യുക്രേൻ പ്രസിഡന്റ് സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.സൈനിക...
- Advertisment -

Most Popular

- Advertisement -