Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിലെ കുഞ്ഞിന്റെ...

കൊച്ചിയിലെ കുഞ്ഞിന്റെ മരണം : കുറ്റം സമ്മതിച്ച് 23-കാരിയായ അമ്മ

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് 23-കാരിയായ യുവതി. സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ റോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.

യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. ഇന്ന് പുലർച്ചെ ‌അഞ്ച് മണിയോടെ ആയിരുന്നു പ്രസവം. പെട്ടെന്നുണ്ടായ പരിഭ്രമത്തിൽ കുഞ്ഞിനെ താഴെയ്‌ക്ക് എറിയുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.

കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ പാർസൽ കവറിലാണ്. കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് ഫ്ലാറ്റിലെ താമസക്കാരിലേക്ക് അന്വേഷണം നീങ്ങിയത്. യുവതിയെ വൈദ്യ പരിശോധനയ്‌ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-05-2026 Bhagyathara BT-55

1st Prize : ₹1,00,00,000/- BJ 659839 (KAYAMKULAM) Consolation Prize ₹5,000/- BA 659839 BB 659839 BC 659839 BD 659839 BE 659839 BF 659839 BG 659839 BH 659839 BK...

ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണം

കോഴഞ്ചേരി: ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിന വാർഷിക വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും,ജീവചരിത്രാവതരണവും,കുട്ടികളുടെ ചിത്ര രചനയും,ക്വിസ്സ് മത്സരവും കോഴഞ്ചേരി വൈ.എം.സി.എ.യിൽ...
- Advertisment -

Most Popular

- Advertisement -