Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalചെനാബ് റെയിവേ...

ചെനാബ് റെയിവേ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ശ്രീനഗർ : ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ചെനാബ് റെയിവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി ത്രിവർണ്ണ പതാക വീശിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന ഈ പാലം നിർമ്മിച്ചിരിക്കുന്നത്.നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം,നീളം 1100 മീറ്റര്‍. പാരീസിലെ ഈഫൽ ടവറിനെക്കാൾ പാലത്തിന് 35 മീറ്ററിലധികം ഉയരമുണ്ട്.

1,315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. 1,468 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും.പാലത്തിന് 120 വര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണകേസ്:   എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണാപഹരണകേസിൽ അറസ്റ്റിലായ  ദേവസ്വം മുൻ കമ്മീഷണറും ദേവസ്വം മുൻ പ്രസിഡൻ്റുമായിരുന്ന എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് രാത്രി 7.10 ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്...

Kerala Lottery Results : 10-11-2024 Akshaya AK-676

1st Prize Rs.7,000,000/- AR 117591 (MANANTHAVADY) Consolation Prize Rs.8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591...
- Advertisment -

Most Popular

- Advertisement -