Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ജീവൻ്റെ...

പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകം : ഡോ.  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

ഇരവിപേരൂർ : പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും പരിസ്ഥിതി സംരക്ഷണം പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണം ആധുനിക മനുഷ്യൻ്റെ വികാസത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിൻ്റെ വളർച്ച ജീവനാശത്തിൽ അല്ല മറിച്ച് ജീവസംരക്ഷണത്തിലാണ് നിലനിൽക്കുന്നത് അദ്ദേഹം പറഞ്ഞു.ദേശീയ  പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൻ, സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ്, റവ. ജോസഫ് ജോണി, റവ. ഷിബു കെ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, ലാലു തോമസ്, തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, കുരുൻ ചെറിയാൻ, റോയി വർഗീസ്, ഡോ. കെ.വി തോമസ്, പ്രിൻസിപ്പാൾ സൂസൻ വർഗീസ്,  പി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് : ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട : മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്റര്‍ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ...

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച...
- Advertisment -

Most Popular

- Advertisement -