Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാതോലിക്കേറ്റ് അരമനയിൽ...

കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് സ്വിച്ച് ഓൺ കർമ്മം

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ​ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവരിച്ചു.

കാതോലിക്കേറ്റ് അരമന കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന സണ്ടേസ്ക്കൂൾ ഓഫീസ് കെട്ടടത്തിന് മുകളിലായാണ് 180 സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പുനരുപയോ​ഗിക്കാവുന്ന ഊർജസ്രോതസുകളുടെ ഉപയോ​ഗം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ സജി യോഹന്നാൻ, ഡെപ്യൂട്ടി സെക്രട്ടറി പി.യു കുര്യൻ, എൽസോൾ പവർ സെല്യൂഷൻസ് എം.ഡി ടിൻസു മാത്യു തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 11-03-2026 Dhanalekshmi DL-43 

1st Prize Rs.1,00,00,000/- DD 543799 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DA 543799 DB 543799 DC 543799 DE 543799 DF 543799 DG 543799 DH 543799 DJ 543799 DK 543799...

തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി : ഇന്നു മഴ കുറയാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ...
- Advertisment -

Most Popular

- Advertisement -