Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി പ്രതിസന്ധി...

വൈദ്യുതി പ്രതിസന്ധി രൂക്ഷം: പുറത്ത് നിന്ന്  വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചിനെ കെഎസ്ഇബി സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്.

ദേശീയതലത്തില്‍ ആവശ്യകത വര്‍ധിച്ചതും കാരണമാണ്. കെഎസ്ഇബി സ്ഥിതിഗതികള്‍ വിലയിരുത്തി. ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. കൂടുതല്‍ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറില്‍ പതിനഞ്ച് മിനിറ്റ് വരെ നിലവില്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂര്‍ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.

പുറത്ത് നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുന്നത് കഴിഞ്ഞ എട്ടിനാണ്. എന്നാല്‍ കമ്മീഷന്‍ തീരുമാനം നീട്ടിക്കൊണ്ടു പോയി.കഴിഞ്ഞ 24 ന് കമ്മീഷന്‍ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. വൈദ്യുതി വകുപ്പില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയത്.

വൈകിട്ട്  പവര്‍ എക്‌സ്‌ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ കെഎസ്ഇബിക്കും പിഴവ് സംഭവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു .വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലാം തീയതിയാണ് അസുഖത്തെ തുടർന്ന് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും.കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനിച്ചു.തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -