Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsഅണ്ടർ വാട്ടർ...

അണ്ടർ വാട്ടർ ടണൽ ആൻ്റ്  മറൈൻ എക്‌സ്‌പോ ഉദ്ഘാടനം

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ്  മറൈന്‍  എക്സ്പോയുടെ ഉദ്ഘാടനം  ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു.  ചലചിത്ര സീരിയല്‍ താരം മുകേഷ് എം. നായര്‍, പുഷ്പഗിരി സി.ഇ.ഒ ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, അഡ്വ. വറുഗീസ് മാമ്മന്‍, ഈപ്പന്‍ കുര്യന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ, ശ്രീനിവാസ് പുറയാറ്റ്,  മാത്യൂസ് ചാലക്കുഴി, പ്രകാശ് കുമാര്‍, എം.കെ. വര്‍ക്കി, പി. എസ്.നിസ്സാമുദീൻ, മാത്യൂസ് കെ ജേക്കബ്, രെഞ്ജിത് ഏബ്രഹാം,ബിനു എബ്രഹാം കോശി, അബിൻ ബക്കർ, ആർ ജനാർദ്ദനൻ  എന്നിവര്‍ പ്രസംഗിച്ചു.

തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മറൈന്‍ എക്‌സ്‌പോയില്‍ 250 അടി നീളത്തിലുള്ള ടണലില്‍ അണ്ടര്‍വാട്ടര്‍ മറൈന്‍ അക്വാഷോ, സ്‌കൂബാ ഡൈവ്, മത്സ്യകന്യകള്‍ എന്നിവയും, 100 ല്‍പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തിൽ പരം  കടല്‍ മത്സ്യങ്ങളും, മറ്റു ജീവികളും ഉണ്ടാകും.

വീട്ടിലേകാവശ്യമുള്ള എല്ലാവിധ സാധനങ്ങളും ലഭിക്കുവാനായി 150 ഓളം എ സി , നോൺ എ സി  സ്റ്റാളുകളും, 5000 ച.അടിയില്‍ എല്ലാവിധ രുചികരമായ വിഭവങ്ങളുമായി വിശാലമായ ഫുഡ്‌കോര്‍ട്ട്, വിപുലമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗാര്‍ഡന്‍ നഴ്‌സറി, സെൽഫി ഫോട്ടോ കോര്‍ണര്‍ എന്നിവയും മേളയുടെ പ്രത്യേകതയാണ്.

പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ഏപ്രില്‍ 10 ബുധനാഴ്ച മുതല്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് : അഭിനന്ദന പ്രവാഹം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം.മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ നേട്ടത്തിൽ...

തെള്ളിയൂർകാവിൽ പടയണിക്ക് ചൂട്ടുവെച്ചു

മല്ലപ്പള്ളി :  ഈ വർഷത്തെ പടയണിക്കാലത്തിന് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ തുടക്കമായി. കീരിക്കാട്ട് അശോക് ആർ കുറുപ്പ് ആചാരപരമായി ചൂട്ടു വെച്ചാണ് പടയണിക്ക് തുടക്കം കുറിച്ചത്. ഇന്നലെ ക്ഷേത്രത്തിലെ പാട്ടമ്പലം പടയണിക്കളത്തിൽ തപ്പ് വാദ്യത്തിൽ...
- Advertisment -

Most Popular

- Advertisement -