Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകേബിൾ കുരുങ്ങി...

കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്തിയില്ല : ഏഴ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു

അടൂർ: ടോറസിന്റെ മുകൾ ഭാഗം വൈദ്യുതി കേബിളിൽ കുരുങ്ങിയിതിനെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ 7 വൈദ്യുതിത്തൂണുകൾ ഒന്നിനു പിന്നാലെ ഒന്നായി ഒടിഞ്ഞു വീണു. വൈദ്യുതി തൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണ സമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

ലോറി നിർത്താതെ പോവുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ പ്ലാവിളത്തറ വിളനിലം ഭാഗത്തായിരുന്നു സംഭവം. അടൂർ ഭാഗത്തു നിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോയ ടോറസ് ലോറിയുടെ മുകളിലാണ് വൈദ്യുതി കേബിൾ കുരുങ്ങിയത്.

എന്നാൽ കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്താതെ പോയതാണ് ഇത്രയും തൂണുകൾ ഒടിയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ്  കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി തൂണുകൾ തകർന്നതോടെ വിളനിലം ഭാഗത്തെ ട്രാൻസ്ഫോമറിന്റെ പരിധിയിൽ വൈദ്യുതി നിലച്ചു.

തകർന്ന ലൈനുകളും വൈദ്യുതി തൂണുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ ഉടനെ തുടങ്ങി. ലോറി കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു. 7 വൈദ്യുതി തൂണുകൾ തകർന്നതിനാൽ ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പ്  കണക്കാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ...

അശ്ലീല ഉള്ളടക്കം : 25 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി : അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം...
- Advertisment -

Most Popular

- Advertisement -