Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiറാഗിങ്ങുമായി ബന്ധപ്പെട്ട...

റാഗിങ്ങുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി : റാഗിങ്ങുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി.‘കെൽസ’യുടെ പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് വിരുദ്ധ നിയമങ്ങൾ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഹർജിയിൽ ചൂണ്ടിക്കാട്ടി. റാഗിങ് തടയാൻ സംസ്ഥാന, ജില്ലാതല നിരീക്ഷക സമിതികൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു .തുടർന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവർ നിർദേശിച്ചത്. കെൽസയുടെ ഹർജി നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രണയിനി ജീവനൊടുക്കിയ മനോവിഷമത്തിൽ യുവാവ്  ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയിൽ  പ്രണയിനി ജീവനൊടുക്കിയതിൻ്റെ മനോവിഷമത്തിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലി മുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. പ്രവീണുമായി ഇഷ്‌ടത്തിലായിരുന്ന...

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

തിരുവനന്തപുരം : 'ഓപ്പറേഷൻ സിന്ദൂറി'ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായിഇന്ന് മുതൽ (10.05.2025) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന - ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -