Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിഐടിയു സംസ്ഥാന...

സിഐടിയു സംസ്ഥാന സമ്മേളനം: നാളെ കോട്ടയത്ത് ഗതാഗത നിയന്ത്രണം

കോട്ടയം : സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാളെ (9) കോട്ടയം നഗരത്തിൽ  ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നഗരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എം.സി. റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസ് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.

നാട്ടകം ഭാഗത്തുനിന്ന് എം.സി. റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.

മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.

കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.

ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.

ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകേണ്ടതാണ്.

ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജംഗ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം. തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.

മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽനിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴി പോകണം. കെ.കെ. റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകേണ്ടതാണ്.

കെ.കെ. റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ വഴി തിരികെ പോകണം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത : മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ്(71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ...

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണ് : ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി : പെരുന്ന മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  ഇന്നയാള്‍ വരേണ്ട. ഇന്നയാള്‍ വരണം...
- Advertisment -

Most Popular

- Advertisement -