Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: കുറ്റൂരിൽ ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു

തിരുവല്ല : തിരുവല്ലാ താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം ഉണ്ടായി. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ്  വൈദ്യൂതി തൂണുകൾ ഒടിഞ്ഞ് വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

കുറ്റൂരിൽ  ആറാട്ടുകടവ് – മുണ്ടടിച്ചിറ റോഡിൽ  കീത്തലപ്പടിയിൽ  ശക്തിയായ കാറ്റിൽ  ആഞ്ഞിലിമരം കടപുഴകി വീണ്  വൈദ്യൂതി തൂൺ  ഒടിഞ്ഞു വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

രണ്ട് മിനിട്ടോളം വിശിയടിച്ച കാറ്റ് ജനങ്ങളെ പരിഭാന്തരാക്കി. കഴിഞ്ഞ  ദിവസങ്ങളിൽ   മഴ ശക്തമായെങ്കിലും കാറ്റ് പൊതുവെ കുറവായിരുന്നു.

തിരുവല്ല നഗരസഭ,പെരിങ്ങര, നെടുമ്പ്രം, കടപ്ര മേഖലകളിലും മഴയും കാറ്റും ശക്തമായതിനെ തുടർന്ന് പലയിടങ്ങളിലും നാശനഷ്ടം ഉണ്ടായി

അതേ സമയം മാർക്കറ്റ് റോഡ്, കാവുംഭാഗം, മേപ്രാൽ എന്നീ ഫീഡറുകളിൽ നിരവധി തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും വൈദ്യൂതി പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്ത് വരികയാണെന്നും  കെ എസ് ഇ ബി അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു. ഇന്ന് വൈകിട്ട് 4.30...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട്...
- Advertisment -

Most Popular

- Advertisement -