Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുലിനെതിരായ പരാതി...

രാഹുലിനെതിരായ പരാതി : ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് മൊഴി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് മൊഴി.രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. മരുന്നു കഴിച്ചതിനു പിന്നാലെ യുവതിക്ക് ഗുരുതര രക്തസ്രാവമുണ്ടായി.ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതായും യുവതി മൊഴിയിൽ പറയുന്നു .ഇതിന്‍റെ ആശുപത്രി രേഖകള്‍ പൊലീസ് ശേഖരിച്ചു.യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും.

ഗർഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിൻ ജോസഫും ഇപ്പോഴും ഒളിവിലാണ് .രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചയാണ് പരിഗണിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : ഡയറക്ട് മാർക്കറ്റിംഗ് ജോലിക്ക് എത്തിയ  രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം സ്വദേശി പ്രവീൺ (32) ആണ് പിടിയിലായത്.വീടുകൾ കയറിയിറങ്ങി സാധനങ്ങൾ...

ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം : ജവഹർ ബാല മഞ്ച്

പത്തനംതിട്ട : കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണമെന്ന് ജാവഹർ ബാല മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി ആർ ജോയി ആവശ്യപ്പെട്ടു. ജാവഹർ ബാല മഞ്ച് ജില്ലാ...
- Advertisment -

Most Popular

- Advertisement -