Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവര്‍ഷം :...

കാലവര്‍ഷം : ഏത് അടിയന്തരസാഹചര്യവും നേരിടാൻ കുട്ടനാട് സജ്ജം: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ കുട്ടനാട് സജ്ജമാണെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കിഴക്കൻ മേഖലയിൽ പെയ്തിറങ്ങിയ മഴവെള്ളം ഒഴുകിയെത്തിയതിനെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അല്പം ഉയർന്നുവെങ്കിലും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വളരെ വേഗത്തിൽ വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്.

പുളിങ്കുന്ന് ആശുപത്രി പാലം, കിടങ്ങറ കെ സി പാലം, ബസാർ പാലം എന്നിവിടങ്ങളിൽ കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. കൈനകരിയിലെ ആറുപങ്ക് പാടത്ത് മടവീഴ്ച സംഭവിച്ചത് ചെറുകായൽ പാടശേഖരത്തെയും ബാധിച്ചു.

വെള്ളക്കെട്ട് നിരവധി കുടുംബങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ സ്വീകരിക്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾ പരിശോധിച്ച് പരമാവധി നഷ്ടപരിഹാരം നൽകും. ഇതോടൊപ്പം വാസയോഗ്യമല്ലാത്ത വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

രാത്രി യാത്രയും ജലാശയങ്ങളിൽ ഇറങ്ങുന്നതും കഴിവതും ഒഴിവാക്കണം. ജലയാനങ്ങളിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9645633078,  9947690199 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസിടിച്ച് കാൽ നടയാത്രികൻ മരിച്ചു    

അടൂർ: സ്വകാര്യ ബസിടിച്ച് കാൽ നടയാത്രികൻ മരിച്ചു. പെരിങ്ങനാട് തെക്കുംമുറി ശാന്തിക്കുന്നിൻ പടിഞ്ഞാറ്റേതിൽ ബാബു(50)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് ചേന്നംപള്ളി ജങ്ഷനു സമീപം അടൂർ - കായംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ...

പുതുവൈപ്പ് ബീച്ചിൽ ഒരാൾ മുങ്ങി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ്(23) മരിച്ചത്. കടലിൽ ഒപ്പം കുളിക്കാനിറങ്ങിയ ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് സംഭവം.ഇവിടെ...
- Advertisment -

Most Popular

- Advertisement -