Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതെന്നിന്ത്യൻ സൂപ്പർ...

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു. ചണ്ഡീഗഢില്‍നിന്നുളള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്ന് പറഞ്ഞിരുന്നു.

തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ വ്യക്തമാക്കി. എന്നാല്‍ അതിനുളള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു.

അതേസമയം വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച്‌ യാതൊരുവിധ പ്രതികരണവും നടിയോ  കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് വാർത്ത ഫലം കണ്ടു: തുകലശ്ശേരി- കാവുംഭാഗം  റോഡ് വശത്തെ ഓട വൃത്തിയാക്കി

തിരുവല്ല: ദേശം ന്യൂസ് വാർത്ത ഫലം കണ്ടു. തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ കാടുമൂടിയ ഓട അധികൃതർ എത്തി വൃത്തിയാക്കി. എം സി റോഡിൽ നിന്ന് ആരംഭിക്കുന്ന തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ...

ശബരിമല ഒരു പേടി സ്വപ്നമായി മാറുന്നു : ദർശനത്തിനെത്താൻ ഭക്തർ ഭയപ്പെടുന്നുവെന്ന് പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദർശനത്തിന് ഭക്തർക്ക് ശബരിമലയിൽ എത്താനും,എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു....
- Advertisment -

Most Popular

- Advertisement -