Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിഎംആര്‍എല്‍- എക്‌സാലോജിക്...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇഡിയുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ കമ്പനി നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

വിധി പറയുന്നത് വരെ കരിമണല്‍ കമ്പനിക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. തെളിവ് ശേഖരണത്തിനായി സമന്‍സ് അയക്കാന്‍ ഇഡിക്ക് അധികാരമില്ല. ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇ ഡിയുടെ പരിധിയില്‍ വരില്ലെന്നും കമ്പനി പറയുന്നു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം തന്നില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സിഎംആര്‍എല്‍ വാദിച്ചിരുന്നു. എന്നാല്‍, മറ്റ് ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നുണ്ടോ എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്.

എസ്എഫ്‌ഐഒ ജനുവരിയില്‍ അന്വേഷണം തുടങ്ങിയ കേസില്‍ മാര്‍ച്ചിലാണ് തങ്ങള്‍ അന്വേഷണം ആരംഭിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട്  വീണാ വിജയന്റെ  വീട്ടില്‍  ദിവസങ്ങൾക്ക് മുമ്പ് ഇ ഡി റെയ്ഡ് നടത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്‍ഡിഎഫ് പരാജയം  പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് എല്ലാതരത്തിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് പ്രതിക്ഷിക്കുന്നതായി എംവി...

വള്ളികുന്നത്ത് പേപ്പട്ടി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

കായംകുളം : വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ, മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത് .ഗംഗാധരൻ,മറിയാമ്മ...
- Advertisment -

Most Popular

- Advertisement -