Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബവിവരങ്ങൾ വിരൽത്തുമ്പിൽ:...

കുടുംബവിവരങ്ങൾ വിരൽത്തുമ്പിൽ: വീടുകൾക്ക് ഇനി ഏകീകൃത നമ്പറും ക്യുആർ കോഡും

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വീടുകൾക്ക് ഏകീകൃത പത്തക്ക നമ്പർ അനുവദിക്കുന്നതിനൊപ്പം ക്യുആർ കോഡും പതിപ്പിക്കുന്നതിനുള്ള സംവിധാനം വരുന്നു. വീടിന് മുന്നിൽ പതിപ്പിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ വീട്ടുനമ്പർ സംബന്ധിച്ച വിവരങ്ങൾക്കും കുടുംബാംഗങ്ങളുടെ വിവരങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാകും. സർക്കാർതലത്തിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താനും കഴിയും.

ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ വഴിയായിരിക്കും പുതിയ നമ്പറിങ് സംവിധാനം നടപ്പാക്കുക. നിലവിലുള്ള വീടുകളുടെ നമ്പറിങ് രീതിക്ക് പകരമായി ഏകീകൃത പത്തക്ക നമ്പർ കൊണ്ടുവരുന്നതിലൂടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടവിവരങ്ങൾ ഒരേ സംവിധാനത്തിൽ ക്രമീകരിക്കാനാകും.

നിലവിൽ വാർഡ് നമ്പറും വീടുകളുടെ ക്രമനമ്പറും ചേർത്താണ് തദ്ദേശ സ്ഥാപനങ്ങൾ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നത്. വാർഡുകളുടെ അതിർത്തി പുനർനിർണയിക്കുമ്പോഴോ പുതിയ വീടുകൾ വരുമ്പോഴോ പഴയ കെട്ടിടങ്ങളുടെ നമ്പറുകളിൽ മാറ്റം വരാറുണ്ട്. ഇത് ഒഴിവാക്കി വീടിന് സ്ഥിരമായ തിരിച്ചറിയൽ നമ്പർ നൽകുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

ഇൻഫർമേഷൻ കേരള മിഷനാണ് ഏകീകൃത വീടുനമ്പറിങ് സംവിധാനത്തിനുള്ള മാതൃകാ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേക തിരിച്ചറിയൽ കോഡും വിവിധ മേഖലകൾക്ക് പ്രത്യേകം കോഡുകളും വീടുകൾക്ക് പൊതുവായ പത്തക്ക നമ്പറും നൽകും.

പാചകവാതക , വൈദ്യുതി കണക്ഷൻ, റേഷൻ കാർഡ്, കുടിവെള്ള കണക്ഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട നമ്പറുകളും ക്യുആർ കോഡുമായി ബന്ധിപ്പിക്കും. വീടുടമയുടെ മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ സൗകര്യമുണ്ടാകും. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനാകും.

അപേക്ഷകൾ തയ്യാറാക്കുമ്പോഴും വിവിധ സർക്കാർ സേവനങ്ങൾക്കായി വിവരങ്ങൾ സമർപ്പിക്കുമ്പോഴും ഒരേ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാൻ കഴിയുന്നത് നടപടികൾ എളുപ്പമാക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ദുരിതാശ്വാസ സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. ലോക ലഹരി...

വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും ; മാധ്യമങ്ങളോട് പിണറായി വിജയൻ

ന്യൂഡൽഹി : വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -