Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്താനിലെ സ്ഫോടനത്തിന്...

പാകിസ്താനിലെ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് ഷെഹബാസ് ഷെരീഫ്; പരാമർശം തള്ളി ഇന്ത്യ

ന്യൂഡൽഹി : കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന കാർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.സ്വന്തം പൗരന്മാരെ പറ്റിക്കാനുള്ള പതിവ് തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ മറുപടി .യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്നും പാക് തന്ത്രങ്ങളിൽ ലോക രാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വൾ എക്‌സില്‍ കുറിച്ചു.

ഇസ്ലാമാബാദിലെ കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട് താലൂക്കിലെ സ്കൂളുകൾ നാളെ  തുറക്കും

ആലപ്പുഴ : കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെ സ്കൂ‌ളുകൾ നാളെ  തുറക്കും. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമായത്. സംസ്ഥാനത്ത്...

കൊച്ചിയിലെ വേടന്റെ പരിപാടി : 200-ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ് .വേടന്റെ മാനേജർ...
- Advertisment -

Most Popular

- Advertisement -