Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: തിരുവല്ല...

പക്ഷിപ്പനി: തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി ഉപയോഗം നിരോധിച്ചു

ആലപ്പുഴ: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  ഉപയോഗം നിരോധിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി  ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും, പക്ഷി കടത്തലും ജനുവരി 9 മുതൽ ഏഴു ദിവസത്തേക്ക് നിരോധിച്ചു  ജില്ലാ കലക്ടർ  എസ് പ്രേം കൃഷ്ണൻ  ഉത്തരവായി.

ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് തോട്ടിൻകരയിലൂടെ നടക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ് നാലു വയസ്സുകാരൻ മരിച്ചു.കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്.കുട്ടിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ...

രബീഷ്മോൻ രവി യുഡിഎഫ് സ്ഥാനാർത്ഥി

തിരുവല്ല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുറ്റൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ഓതറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രബീഷ്മോൻ രവി മത്സരിക്കും. യുഡിഎഫ് നേതാവും ജനപ്രതിനിധിയുമായിരുന്ന രവി, പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയുടെ പിറ്റേദിവസം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -