Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപരിശുദ്ധ പരുമല...

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാൾ തിങ്കളാഴ്ച സമാപിക്കും

പരുമല: പ്രാർത്ഥനാമന്ത്രങ്ങളുമായി ഒഴുകിയെത്തിയ പതിനായിരങ്ങൾ പരുമലയുടെ പുണ്യഭൂമിയിൽ സംഗമിച്ചപ്പോൾ പമ്പാതീരം ഭക്തിസാഗരമായി മാറി. ഇന്ത്യയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ പരുമലതിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന്റെ പ്രധാനദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരെത്തി. കുരിശും, മുത്തുക്കുടകളുമേന്തിയുള്ള പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശ്വാസികൾക്ക് പള്ളിമേടയിൽ നിന്ന് ശ്ലൈഹിക വാഴ്വ് നൽകി. സഭയുടെ മെത്രാപ്പോലീത്താമാർ സംബന്ധിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം അനുസ്മരണ പ്രസംഗം നടത്തി. കബറിടത്തിലെ ധൂപപ്രാർത്ഥന, ആശീർവാദം എന്നിവയ്ക്ക് ശേഷം എം.ജി.എം കൈപ്പട്ടൂരിന്റെ നേതൃത്വത്തിൽ ഭക്തിഗാനാർച്ചനയും നടന്നു.

പെരുന്നാളിന്റെ പ്രധാന ദിവസമായ നാളെ (2) പുലർച്ചെ 3ന് പള്ളിയിൽ വിശുദ്ധ കുർബാന- യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ നിർവഹിക്കും. രാവിലെ 6.15ന് ചാപ്പലിൽ വിശുദ്ധ കുർബാന ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കാർമ്മികത്വം വഹിക്കും.  7.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബാന പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമ്മികരാകും.

10.30 -ന് ശ്ലൈഹിക വാഴ്വ്. 12 മണിക്ക് എം.ജി.ഒ.സി.എസ്.എം സമ്മേളനം. ഉച്ചയ്ക്ക് 2-ന് ഭക്തിനിർഭരമായ പ്രദക്ഷിണം. 3 മണിക്ക് കൊടിയിറക്കോടെ ഈ വർഷത്തെ ഓർമ്മപ്പെരുന്നാളിന് സമാപനമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി. എം. ഡി. ആർ. എഫ് : സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം : സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ...

ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

ആലപ്പുഴ : ചേർത്തലയിൽ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 2021 ജൂലൈ 24...
- Advertisment -

Most Popular

- Advertisement -