Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസപ്തതി നിറവിൽ...

സപ്തതി നിറവിൽ മലങ്കര മൽപ്പാൻ : അനുമോദനസമ്മേളനം മലങ്കരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : മലങ്കര മൽപ്പാനും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സഭാ വക്താവുമായ ഡോ ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പായ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ.

മൽപ്പാനച്ചന്റെ മാതൃ ഇടവകയായ പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഞായർ (നാളെ ) വൈകീട്ട് 7 മണിക്ക്  സംഘടിപ്പിക്കുന്ന സപ്തതി സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി അധ്യക്ഷത വഹിക്കും.

അനൂപ് ജേക്കബ് എം.എൽ.എ, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി ഇടവകയിലെ 21 കുടുംബയൂണിറ്റുകളുടെ സംയുക്തവാർഷികം നടക്കും.

സപ്തതി നിറവിലുള്ള ഇടവകാം​ഗങ്ങളെ ആദരിക്കും. സപ്തതി ആഘോഷത്തിന്റെ ഭാ​ഗമായി ഹൃദയശസ്ത്രക്രിയ സഹായ പദ്ധതിയും പ്രഖ്യാപിക്കുമെന്ന് ഇടവകഭരണസമിതിക്ക് വേണ്ടി സഹവികാരിമാരായ ഫാ.പോൾ ജോൺ കോനാട്ട്, ഫാ.ടോം ബേബി, ഫാ.ജോൺ പുത്തൂരാൻ എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ ബാങ്ക് ജപ്തി ചെയ്ത വിദ്യാർത്ഥികളുടെ  വീട് തിരികെ നൽകി  എം ജി എം സ്കൂൾ

തിരുവല്ല :  വീട് ജപ്തിയായതിനെ തുടർന്ന് ടാർപോളിൻ ഷെഡ്ഡിൽ കഴിയേണ്ടിവന്ന രണ്ട് വിദ്യാർത്ഥികൾക്കും കുടുംബത്തിനും ബാധ്യതകൾ തീർത്ത് താക്കോലും ആധാരവും തിരികെ നൽകി തിരുവല്ല എം.ജി.എം സ്കൂൾ. കാതോലിക്കേറ്റ് ആൻഡ് എം. ഡി...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച്...
- Advertisment -

Most Popular

- Advertisement -