Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNews15-ാമത് മനയ്ക്കച്ചിറ...

15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടങ്ങും

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കമാകും. 31വരെ നടക്കുന്ന ശ്രീനാരായണ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

27ന് രാവിലെ 9.45ന് കൺവെൻഷൻ നഗറിൽ ദിവ്യജ്യോതിപ്രതിഷ്ഠ 10ന് ധർമ്മപതാക ഉയർത്തൽ 10.15ന് ശാന്തിഹവനം.10.30ന് ഭദ്രദീപപ്രകാശനവും പ്രഭാഷണവും സ്വാമി ശിവബോധാനന്ദ നിർവ്വഹിക്കും. 11ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ സന്ദേശം നൽകും.രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ വിശിഷ്ടാതിഥിയാകും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി പ്രസംഗിക്കും.1.15ന് ബിബിൻ ഷാൻ പ്രഭാഷണം നടത്തും.

28ന് രാവിലെ 9.45ന് മഹാകവി കുമാരനാശാന്റെ ദേഹവിയോഗം ശതാബ്ദിയാചരണം എസ്.എൻ.ഡി.പി.യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് പ്രസംഗിക്കും.10ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം.1.30ന് ധർമ്മസംഘംട്രസ്റ്റ് ബോർഡംഗം സ്വാമി പ്രബോധതീർത്ഥ പ്രഭാഷണം നടത്തും.

29ന് രാവിലെ 9.45ന് എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യും.യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ പ്രസംഗിക്കും.10മുതൽ സ്വാമി മുക്താനന്ദയതി പ്രഭാഷണം നടത്തും.1.30ന് ഡോ.മുരളീമോഹൻ പ്രഭാഷണം നടത്തും.

30ന് രാവിലെ 9.45ന് മാത്യു ടി.തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. 10മുതൽ വനിതാകമ്മീഷൻ മുൻമെമ്പർ പ്രമീളാദേവിയും 12മുതൽ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കോട്ടയവും 1.30ന് അജയകുമാർ വലിയുഴത്തിലും പ്രഭാഷണം നടത്തും.

31ന് രാവിലെ 10ന് സ്വാമിനി ശബരിചിന്മയി പ്രഭാഷണം നടത്തും. 12.15ന് സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.എസ്.എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. സ്വാമി ധർമ്മചൈതന്യ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ എം.എൽ.എ സന്ദേശം നൽകും.യോഗം കൗൺസിലർ എബിൻ അമ്പാടി വിശിഷ്ടാതിഥിയാകും.സ്വാഗതസംഘം ചെയർമാൻ ബിജു ഇരവിപേരൂർ, ജനറൽകൺവീനർ അനിൽ എസ്.ഉഴത്തിൽ, രക്ഷാധികാരി പി.എസ്.വിജയൻ, കൺവീനർ എസ്.രവീന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ : ചേർത്തലയിൽ ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്. അമൽ ചേർത്തല...

Kerala Lottery Result : 28/04/2024 Akshaya AK 649

1st Prize Rs.7,000,000/- AK 815501 (IDUKKI) Consolation Prize Rs.8,000/- AA 815501 AB 815501 AC 815501 AD 815501 AE 815501 AF 815501 AG 815501 AH 815501 AJ 815501...
- Advertisment -

Most Popular

- Advertisement -