Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaമൂന്ന് പതിറ്റാണ്ടിന്...

മൂന്ന് പതിറ്റാണ്ടിന് ശേഷം  ഉർവശിയും ജഗദീഷും ഒന്നിക്കുന്ന ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പത്തനംതിട്ട : മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പ്രിയ താരജോഡിയായ ഉർവശിയും ജഗദീഷും വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്ന ഉർവശി–ജഗദീഷ് വീണ്ടും ഒരുമിക്കുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇരുവരുടെയും തിരിച്ചുവരവ് സിനിമാപ്രേമികളിൽ ആകാംക്ഷ സൃഷ്ടിക്കാനാണ് സാധ്യത.ദുരൂഹത നിറഞ്ഞ അന്തരീക്ഷമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്.

ഉർവശിയുടെ കഥാപാത്രം ഒരു ചവിട്ടുപടി ഇറങ്ങിവരുമ്പോൾ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം മറ്റൊരു ചവിട്ടുപടി കയറുന്നതാണ് പോസ്റ്ററിലെ ദൃശ്യം. ഇരുവരുടെയും മുഖഭാവത്തിലും ചുറ്റുമുള്ള വെളിച്ചവിന്യാസത്തിലും നിഗൂഢത പ്രകടമാണ്. ചിത്രത്തിന്റെ കഥയോ വിഭാഗമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

സിനിമാറ്റിക് ഡ്രീംസ് ബാനറിൽ വിലാസ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവഹിക്കുന്നു. കൈലാസ് മേനോനും ശങ്കർ ശർമ്മയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ബി.കെ. ഹരിനാരായണനാണ് ഗാനരചയിതാവ്. ശങ്കർ ശർമ്മയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

മനു ജഗത് പ്രൊഡക്ഷൻ ഡിസൈനറും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സജീവ് ചന്ദിരൂർ പ്രൊഡക്ഷൻ കൺട്രോളറാണ്. ചിത്രത്തിന്റെ മറ്റ് താരനിരയെയും റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളെയും കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പിന്നീട് ഉണ്ടാകുമെന്നാണ് സൂചന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ  ഭൗതീക ശരീരം ജന്മനാടായ നിരണത്ത് എത്തിച്ചു

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിച്ചു. തുടർന്ന്  സെന്റ് തോമസ്...

യുവപ്രതിഭാ പുരസ്‌കാരം : അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്കു പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക്  സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു.   പുരസ്‌കാരത്തിനായി നാമനിര്‍ദേശം...
- Advertisment -

Most Popular

- Advertisement -