Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപെരുന്ന ജംഗ്ഷനിൽ...

പെരുന്ന ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് 57 കാരന് പരുക്ക്

ചങ്ങനാശ്ശേരി : പെരുന്ന ജംഗ്ഷന് സമീപം ആലപ്പുഴ റോഡിൽ ബൈക്ക് ഇടിച്ച് 57 കാരന് ഗുരുതര പരുക്ക്. പെരുന്നയിൽ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ കലാമിനാണ് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. കലാം രാവിലെ ജോലി ചെയ്യുന്ന കടയുടെ എതിർവശത്തുളള കടയിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ആലപ്പുഴ ഭാഗത്തു നിന്ന് വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലാമിനെ ഓടി കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ ബാഗ് കിറ്റ് വിതരണം

തിരുവല്ല : തിരുവല്ല ടൗൺ ലയൺസ് ക്ലബ്ബ്, സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ , മാർവൽസ് ടീം സുദർശനം എഫ് സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ്...

ഇന്നും നാളെയും ഉയര്‍ന്ന താപനില : 12 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി...
- Advertisment -

Most Popular

- Advertisement -