Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോഹൻലാലും മഞ്ജു...

മോഹൻലാലും മഞ്ജു വാര്യരും ഒരുമിക്കുന്നു; ‘ഹലാ മോഹൻലാൽ’ മെഗാ സ്റ്റേജ് ഷോ ഡിസംബർ രണ്ടിന്

ന്യൂഡൽഹി: യുഎഇ ദേശീയദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന വിസ്മയകരമായ മെഗാ സ്റ്റേജ് ഷോ ദുബായിൽ അരങ്ങേറും. ഡിസംബർ 2ന് ദുബായ് കൊക്കക്കോള അരീനയിലാണ് ‘ഹലാ മോഹൻലാൽ ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’  എന്ന പേരിൽ ഈ ബ്രഹ്മാണ്ഡ പരിപാടി സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

പ്രവാസി മലയാളികൾക്കും സിനിമ ആസ്വാദകർക്കും ഒരുപോലെ ആവേശം പകരുന്ന ഈ പരിപാടിയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് തുടങ്ങിയ യുവതാരങ്ങളുടെ നൃത്ത-സംഗീത പരിപാടികളും ഷോയ്ക്ക് മിഴിവേകാൻ എത്തും. താരസംഗമം, സംഗീതം, നൃത്തം, ഹാസ്യം എന്നിവയെല്ലാം കോർത്തിണക്കി തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നായിരിക്കും ഇതെന്ന് സംഘാടകരായ ഇക്വിറ്റി പ്ലസ് വ്യക്തമാക്കി.

ഇക്വിറ്റി പ്ലസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഷോയ്ക്കായി ഒരുക്കിവരുന്നത്. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി പത്തനംതിട്ട ജില്ല. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...
- Advertisment -

Most Popular

- Advertisement -