Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചികിത്സ ചെലവുകൾ...

ചികിത്സ ചെലവുകൾ ഭാരമായി : സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

ആലപ്പുഴ: സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്.  ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത സാന്ദ്രയ്ക്ക് ചികിത്സ ലഭിച്ചാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.മുൻപ് പല അദാലത്തു വേദികളിലും നിവേദനം സമർപ്പിച്ചിരുന്ന   സാന്ദ്രയുടെ അപേക്ഷ കുട്ടിയുടെ സ്ഥിതികണക്കിലെടുത്തു പ്രഥമ പരിഗണന നൽകാൻ മന്ത്രി സജി ചെറിയാൻ ഉത്തരവിട്ടു.  കുട്ടിയുടെ ചികിത്സ സഹായത്തിനു സാമൂഹ്യ നീതി വകുപ്പ് നൽകുന്ന‘ പരിരക്ഷ‘ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ നൽകാനും മാതാവ് വിദ്യക്ക് സ്വശ്രയ തൊഴിൽ പദ്ധതി പ്രകാരം തൊഴിൽ കണ്ടെത്താൻ 35000 രൂപ നൽകാനും മന്ത്രി ഉത്തരവിട്ടു.

മകളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ആദലത്തു ഉത്തരവിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാവ് വിദ്യ വേദി വിട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കല്‍ നടപടിയിൽ സംഘർഷം

എറണാകുളം : കിഴക്കമ്പലം മലയിടം തുരുത്തിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിയിൽ സംഘർഷം .സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും നാട്ടുകാർ...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അടൂര്‍ ഓള്‍ഡ് എംസി റോഡ് മുതല്‍ ഏനാത്ത് ജംഗ്ഷന്‍ വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -