Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല നെയ്യ്...

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം: ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും

കൊച്ചി: ശബരിമലയിലേക്ക് മില്‍മയില്‍ നിന്ന് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ നെയ്യ് വാങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ വഴിയൊരുങ്ങുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സര്‍ചാര്‍ജ് ഉത്തരവിലൂടെ നഷ്ടത്തുക ഈടാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ബോര്‍ഡ് അംഗങ്ങളുടെ വീഴ്ച മൂലം ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിയമത്തിലെ 32(9) വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നഷ്ടമായ തുക ഈടാക്കുന്നതിനുള്ള നടപടിക്ക് ഹൈക്കോടതിക്ക് ഉത്തരവിടാനും അധികാരമുണ്ട്.

മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ഇടപാടില്‍ ശബരിമല ദേവസ്വത്തിന് ഏകദേശം 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഉത്തരവാദികളില്‍ നിന്ന് നഷ്ടത്തുക ഈടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ തീര്‍ഥാടനകാലത്ത് മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് വാങ്ങിയ നെയ്യില്‍ 3465 ലിറ്റര്‍ കുറവുണ്ടായതായുള്ള ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ആരംഭിച്ചത്. മില്‍മയുടെ തിരുവനന്തപുരം, പത്തനംതിട്ട ഡെയറികളില്‍ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കാന്‍ കരാറെടുത്ത വാഹന ഉടമയിലേക്കാണ് നിലവില്‍ അന്വേഷണത്തിന്റെ സംശയം നീളുന്നത്. നെയ്യ് വാങ്ങിയതിലെ നടപടിക്രമങ്ങളും സാമ്പത്തിക നഷ്ടവും കൂടാതെ, രേഖകളില്‍ കാണുന്ന അളവിലെ വ്യത്യാസവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ ഇരട്ടക്കൊലക്കേസ് : വിധിയിൽ തൃപ്തരല്ലെന്ന് കുടുംബങ്ങൾ

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവർക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്നും...

തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്

ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്. മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന...
- Advertisment -

Most Popular

- Advertisement -