Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസെക്യൂരിറ്റി ജീവനക്കാരനെ...

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : കോന്നിയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് ഷിനു ഭവനിൽ ഷിബിൻ (27), വി – കോട്ടയം കുപ്പപ്ലാക്കൽ അമൽരാജ് (27), നെയ്യാറ്റിൻകര മാറനല്ലൂർ മലവിള വാഴപ്പിള്ളിക്കോണം വിനോദ് (37) എന്നിവരെയാണ് ഇന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ആണ് സംഭവം നടന്നത്.

ബാറിൽ നിന്ന് മദ്യം വാങ്ങിയ മൂന്നു പേരും ബാർ കെട്ടിടത്തിന് സമീപത്തെ പാർക്കിങ് ഏരിയയിൽ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതമായ മൂവരും ചേർന്നാണ് മർദിച്ചത്. ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത്  പുത്തൻചിറവീട്ടിൽ ആഷിക് (30), കലശിവെളി വീട്ടിൽ അഖിൽലാൽ (29), പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്....

KERALA LOTTERY RESULT 23/03/2024:Karunya Lottery KR-646

1st Prize Rs.80,00,000/- KA 640177 (KATTAPPANA) Consolation Prize Rs.8,000/- KB 640177 KC 640177 KD 640177 KE 640177 KF 640177 KG 640177 KH 640177 KJ 640177 KK...
- Advertisment -

Most Popular

- Advertisement -