Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeAgricultureകൃഷി മേഖലയെ...

കൃഷി മേഖലയെ ജീവവായു പോലെ സംരക്ഷിക്കണം : ഡോ. യുയാക്കിം മാർകുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : കൃഷി മേഖലയെ ജീവവായുപോലെ സംരക്ഷിക്കാൻ എവരും തയ്യാറാകണമെന്നും പരമ്പരാഗത കൃഷികളിൽ നിന്നും കർഷകർ പിൻവലിയുന്നത് മനസ്സിലാക്കി അവർക്കു ആവശ്യമായ സാമ്പത്തിക സുരക്ഷയൊരുക്കുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും  ഡോ. യുയാക്കീം  മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത പ്രസ്താവിച്ചു. മലങ്കര മാർത്തോമ്മ ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കർഷക കുട്ടായ്മ ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ  ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു മെത്രാപ്പോലിത്ത .

കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്കു മെച്ചപ്പെട്ടെ വില ലഭിക്കുന്നതിന് സാഹചര്യം ഉണ്ടാകണമെന്നും കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതനാവശ്യമായ ബോധവൽക്കരണം ആവശ്യമാണെന്നും മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.

ഡവലപ്മെന്റ ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി റവ. മോൻസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ മുഖ്യ സന്ദേശം നൽകി. ആന്റോ ആന്റണി എം പി, സഭാ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ, ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് കേന്ദ്ര ട്രഷറാർ അഡ്വ. ബിനു വി. ഈപ്പൻ, റവ. ഏബ്രഹാം ചെറിയാൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: സർക്കാർ നിയോഗിച്ച പഠനസംഘം സന്ദർശനം നടത്തി

ആലപ്പുഴ : പക്ഷിപ്പനി വ്യാപനം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വ്യാഴാഴ്ച ജില്ലയുടെ വിവിധ മേഖലകൾ സന്ദർശിച്ചു. ചേർത്തലയിലെ കൂടുതൽ വ്യപനം നടന്ന പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്. തണ്ണീർമുക്കം, ചേർത്തല...

Kerala Lotteries Results 24-11-2025 Bhagyathara BT-30

1st Prize : ₹1,00,00,000/- BU 142769 (KOTTAYAM) Consolation Prize ₹5,000/- BN 142769 BO 142769 BP 142769 BR 142769 BS 142769 BT 142769 BV 142769 BW 142769 BX...
- Advertisment -

Most Popular

- Advertisement -