Sunday, October 11, 2026
No menu items!

subscribe-youtube-channel

Homeബിലീവേഴ്സ് ആശുപത്രി...

ബിലീവേഴ്സ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമം

തിരുവല്ല : വാർദ്ധക്യത്തിന്റെ നാളുകളിൽ കരുതലിന്റെയും ആശ്വാസത്തിന്റെയും തണലുതേടുന്ന മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമവും ഓണവിരുന്നും ഒരുക്കി. ആശുപത്രി ഇടനാഴികളിൽ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സുന്ദരനിമിഷങ്ങൾ സൃഷ്ടിച്ച ഓണാഘോഷത്തിൽ, 35 ഓളം വരുന്ന മുതിർന്ന പൗരന്മാർക്കൊപ്പം ബിലീവേഴ്സ് ആശുപത്രി അധികൃതരും  ജെറിയാട്രിക്സ് വിഭാഗം ഡോക്‌ടർമാരും ജീവനക്കാരും പങ്കെടുത്തു.

ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ഫിലിപ്പ് മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങിന് തുടക്കമായി. സന്തോഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, മുതിർന്നവരുടെ ശാരീരിക-മാനസിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രയോജനപ്രദമായ ആശയവിനിമയങ്ങളും ഓണസംഗമത്തിൽ പ്രാധാന്യം നൽകി.

വാർദ്ധക്യകാലത്ത് മനസ്സിന്റെ ഉന്മേഷവും ഓർമ്മശക്തിയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, മറവിരോഗത്തെ ചെറുത്തുതോൽപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ജെറിയാട്രിക്സ് കൺസൾട്ടന്റ് ഡോ. അലീഷ എസ്. തോമസ് സംസാരിച്ചു. ഓണസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാ കായിക വിനോദ പരിപാടികളിൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും കെയർ ടേക്കർമാരും സജീവമായി പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവസ്നേഹത്തിൻ്റെ നിർമലത കാത്തു സൂക്ഷിക്കുവാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കണം: ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത

കോട്ടയം : ലഹരിയുടെ ഇരുട്ടേറുന്ന കാലത്ത് വാക്കിലും പ്രവർത്തിയിലും ദൈവസ്നേഹത്തിൻ്റെ നിർമലത കാത്തു സൂക്ഷിക്കുവാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ കേന്ദ്ര പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത. മലങ്കര...

Kerala Lotteries Results : 18-03-2025 Sthree Sakthi SS-459

1st Prize Rs.7,500,000/- (75 Lakhs) SD 237071 (PALAKKAD) Consolation Prize Rs.8,000/- SA 237071 SB 237071 SC 237071 SE 237071 SF 237071 SG 237071 SH 237071 SJ 237071 SK...
- Advertisment -

Most Popular

- Advertisement -