Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaINS നിപുണിന്റെ...

INS നിപുണിന്റെ കമ്മീഷനിംഗ് ചടങ്ങിലെ പങ്കാളിത്തത്തിന് പ്രമോദ് ഫിലിപ്പിന് JCI തിരുവല്ലയുടെ ആദരം

തിരുവല്ല: ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ യുദ്ധക്കപ്പൽ INS നിപുൺ (A17) കമ്മീഷനിംഗ് ചടങ്ങിൽ Oxycure പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രമോദ് ഫിലിപ്പിനെ JCI തിരുവല്ല ആദരിച്ചു. “Proud Moment of Service, Contribution & Partnership” എന്ന പേരിലാണ് ആദരം നൽകിയത്.

2026 ഓഗസ്റ്റ് 31ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ നടന്ന പ്രൗഢഗംഭീരമായ കമ്മീഷനിംഗ് ചടങ്ങിൽ പ്രമോദ് ഫിലിപ്പ്, ലെഫ്റ്റനന്റ് കേണൽ (റിട്ട.) ഡോ. ജയദേവൻ ഗണപതി എന്നിവരോടൊപ്പം Oxycure-നെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയ്ക്കായി നടപ്പാക്കിയ INS നിസ്താർ (A16), INS നിപുൺ (A17) എന്നിവയുടെ ട്രയൽ പ്രവർത്തനങ്ങളിൽ Oxycure ടീമിനൊപ്പം പ്രമോദ് ഫിലിപ്പും സജീവമായി ബന്ധപ്പെട്ടിരുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിർണായക ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും പങ്കുവെച്ച പ്രമോദ് ഫിലിപ്പ്, ഈ അംഗീകാരം Oxycure ടീമിനും സഹപ്രവർത്തകർക്കും സമർപ്പിക്കുന്നതായി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എസ്.ആർ.ടി.സി ഓണക്കാല സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും...

ആഗോള വൈദിക സമ്മേളനം മെയ് 19 മുതൽ പരുമലയിൽ

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെൻ്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ത്രൈവാർഷിക  ആഗോള വൈദിക സമ്മേളനം  മെയ് 19, 20, 21 തീയതികളിൽ പരുമല സെമിനാരിയിൽ നടക്കും....
- Advertisment -

Most Popular

- Advertisement -