Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലബനനിലെ യുദ്ധം...

ലബനനിലെ യുദ്ധം ; നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്

വാഷിങ്ടൺ : ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായതായി യുഎസ് മാധ്യമങ്ങൾ. ബെയ്‌റൂത്തിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്തു. ലബനനിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ തുടർന്ന് യുഎസുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.

നെതന്യാഹു നന്ദികേട് കാണിച്ചതായി ട്രംപ് കുറ്റപ്പെടുത്തിയെന്നും ലെബനൻ തലസ്ഥാനത്ത് ബോംബിടാനുള്ള നീക്കം ഇസ്രായേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൈനിക നടപടി തടഞ്ഞതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രതി പിടിയിൽ

തിരുവല്ല : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും  തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണർ...

യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി : തെങ്ങണയിൽ  യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക(36)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ വലത്...
- Advertisment -

Most Popular

- Advertisement -