Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNews56 വർഷത്തിന്...

56 വർഷത്തിന് ശേഷം പിറന്ന മണ്ണിലേക്ക് തോമസ് ചെറിയാൻ: സംസ്കാരം വെള്ളിയാഴ്ച ഇലന്തൂരിൽ

പത്തനംതിട്ട :  ഹിമാചൽ പ്രദേശിലെ റോത്തിങ് പാസിൽ 1968 ൽ ഉണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റസ്മാനുമായിരുന്ന തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം നാളെ (വെള്ളി) ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ധീര സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാൻ്റെ ഭൗതീക ശരീരം ഇന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിക്കും. തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.

ഭൗതികദേഹം മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി ഇലന്തൂരിലെ ഓടാലിൽ വീട്ടിൽ ശുശ്രൂഷയ്ക്ക് എത്തിക്കും.12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും വിലാപയാത്ര കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്. രണ്ടു മണിയോടെ അന്ത്യശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ശുശ്രൂഷകൾക്ക് കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പൊലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.പി.സി.സി അധ്യക്ഷനൊപ്പം യു.ഡി.എഫ് കൺവീനറെയും മാറ്റണമെന്ന ആവശ്യം ശക്തം; അടൂർ പ്രകാശിനെതിരെ വി.ഡി. സതീശൻ വിഭാഗം നീക്കം കടുപ്പിക്കുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ യു.ഡി.എഫ് ഭരണത്തിലും കോൺഗ്രസ് നേതൃത്വത്തിലും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുമ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് അടൂർ പ്രകാശിനെയും മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി....

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന്

ആറന്മുള : ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് (ഞായർ) രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. പ്രത്യേകം അലങ്കരിച്ച രഥത്തിൽ...
- Advertisment -

Most Popular

- Advertisement -