Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വാന്തന പരിചരണം...

സ്വാന്തന പരിചരണം ദൈവീകമായ ശുശ്രൂഷ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രോ​ഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന പരിചരണ ദിനത്തിൽ മലങ്കരസഭയുടെ സഹോദരൻ പദ്ധതിയും പുതുപ്പള്ളി പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

ചടങ്ങിൽ പങ്കെടുത്ത 18 പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും ആവശ്യം പരി​ഗണിച്ച് 18 ഓക്സിജൻ കോൺസൺട്രേറ്ററുകൾ സൗജന്യമായി നൽകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പാറേട്ട് ആശുപത്രിയിലെ പാലിയേറ്റീവ് രോ​ഗികളുടെ ചികിത്സക്കായി സഭയുടെ അൽമായ ട്രസ്റ്റി 1.20 ലക്ഷം രൂപ നൽകും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും ചടങ്ങിൽ ആദരിച്ചു.

കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർ​ഗീസ് പുന്നൂസ് ക്ലാസെടുത്തു. അൽമായ ട്രസ്റ്റി റോണി‍ വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഡോ.ജോർജ് കുര്യൻ, ഫാ.കെ.എം.സക്കറിയാ, ഫാ.ആൻഡ്രൂസ് റ്റി.ജോൺ, ഫാ.കുര്യാക്കോസ് മാണി, രാജ് ഫിലിപ്പ്, പി.കെ വൈശാഖ്, സിബി ജോൺ, ദായ് റ്റി. ഏബ്രഹാം,ഡോ.സി.പി.ജോയി, ചെറിയാൻ ഫിലിപ്പ് എന്നിവർ പ്രസം​ഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാർ മാത്രം

തിരുവനന്തപുരം : 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാരെ മാത്രമേ നിയമിക്കൂവെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ‌‌‌108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ്...

ആലപ്പുഴ കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു: ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ...
- Advertisment -

Most Popular

- Advertisement -