Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഅടൂര്‍ പൊലീസ്...

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന്‍ പള്ളിക്കലിന് ജാമ്യം

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുള്‍പ്പെട്ട അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന്‍ പള്ളിക്കലിന് ജാമ്യം. അടൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂട്യൂബര്‍ രാജന്‍ ജോസഫിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയകൃഷ്ണന്‍ പള്ളിക്കലിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാന്‍ എന്നിവരെ ഉടന്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അന്വേഷണ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് സമര്‍പ്പിച്ചു.

ജൂലായ് 11 ന് യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ സാന്നിധ്യത്തില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദനംഅഴിച്ചു വിട്ടത്. അന്ന് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് നടപടികള്‍ മുന്നോട്ട് പോയില്ല.

സി പി എം വിവരാവകാശ നിയമ പ്രകാരം പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ  സര്‍ക്കാരിന് തിരിച്ചടിയായി. തുടർന്ന്  പൊലീസ് അറസ്റ്റ് ഉള്‍പ്പെടെ നടപടിയിലേക്ക് നീങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 08-09-2024 Akshaya AK-668

1st Prize Rs.7,000,000/- AO 240975 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 240975 AP 240975 AR 240975 AS 240975 AT 240975 AU 240975 AV 240975 AW 240975 AX 240975...

എക്‌സൈസിന്റെ എം.ഡി.എം.എ വേട്ട: ആറു ഗ്രാം എം.ഡി.എം.എയുമായി നാലു പ്രതികൾ പടിയിൽ

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ...
- Advertisment -

Most Popular

- Advertisement -