Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്‌സൈസിന്റെ എം.ഡി.എം.എ...

എക്‌സൈസിന്റെ എം.ഡി.എം.എ വേട്ട: ആറു ഗ്രാം എം.ഡി.എം.എയുമായി നാലു പ്രതികൾ പടിയിൽ

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44), നിസാർ വിളങ്ങിൽ (35) , മുഹമ്മദ് നിസാർ കെ. (34) , അമീറുദീൻ കാവുങ്കൽ (46) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കടത്താൻ ഇവർ ഉപയോഗിച്ച് ഇന്നോവ വാഹനവും എക്‌സൈസ് സംഘം പിടികൂടി. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകൻ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.

റോഡിൽ വൺവേ തെറ്റിച്ച് എതിർദിശയിലേയ്ക്കു പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കാറിന്റെ സീറ്റിന്റെ പിന്നിലെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് നാലു പ്രതികളെയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ആലപ്പുഴ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ഉണ്ട് .കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ്...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : സൈന്യത്തിൻ്റെ പ്രത്യേക സേനയും ജമ്മു കശ്മീർ പോലീസും കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ...
- Advertisment -

Most Popular

- Advertisement -