Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശുഭാൻശു ശുക്ല...

ശുഭാൻശു ശുക്ല അടുത്ത മാസം ഐഎസ്എസിലേക്ക് : ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും

ന്യൂഡൽഹി : ഇന്ത്യയുടെ ശുഭാൻശു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അടുത്തമാസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐഎസ്എസ്) യാത്ര ചെയ്യുമെന്ന് നാസ. ശുഭാംശു ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര.ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയാകും ദൗത്യസംഘത്തിലെ പൈലറ്റ്.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം.

നാസയും ഐഎസ്ആർഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേർന്നുള്ള ദൗത്യമാണ് ആക്സിയോം – 4. 14ദിവസത്തോളം ദൗത്യസംഘം ബഹിരാകാശത്ത് വസിക്കും. ശുഭാംശുവിന് പുറമേ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടിന്റെ സാവോസ് ഉസാന്‍സ്കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റുള്ളവർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബിയർകുപ്പി ഉപയോഗിച്ച് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവല്ല: പിണങ്ങിമാറി അമ്മയ്‌ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനു കേസെടുത്തു. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം കെ രാജേഷി (39)നെ പോലീസ് അറസ്റ്റ്...

സപ്ലൈകോയ്ക്ക് 50 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ...
- Advertisment -

Most Popular

- Advertisement -