Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജ്യസഭയിലേക്ക് മത്സരിക്കുമെന്ന്...

രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന : മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍.രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ സമർപ്പണത്തിനുണ്ടാകും.

രാജ്യസഭയിലും എത്തണമെന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും, പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത പടിയിറക്കത്തില്‍ ജെഡിയു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അനാരോഗ്യം മൂലമാണ് നിതീഷ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ : 23 വർഷത്തെ കരിയറിന് വിരാമം പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് 41 കാരനായ റൊണാൾഡോ തീരുമാനം അറിയിച്ചത്. 2003-ൽ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ, പോർച്ചുഗലിനായി...

യുവത്വത്തിന് ആവേശം പകർന്ന് ‘ഇഗ്നൈറ്റ് 2026’ ; യുവജന ക്യാമ്പ് സമാപിച്ചു

കോഴഞ്ചേരി : യുവത്വത്തിന്റെ സർഗാത്മകതയ്ക്കും നേതൃത്വമികവിനും ആത്മവിശ്വാസത്തിനും ഊർജം പകർന്ന് വൈസ്മെൻസ് ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് 2026’ റീജണൽ യുവജന ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ചാരൽകുന്ന്...
- Advertisment -

Most Popular

- Advertisement -