Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മൊഴി നൽകി. സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതായി ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മോഷണത്തിന് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്തൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരമാണ് എസ്ഐടിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഈ വിവരങ്ങൾ വിശദീകരിച്ച് ഒരു കത്ത് എസ്ഐടി മേധാവിക്ക് കൈമാറിയിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

തനിക്ക് ലഭിച്ച മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും, അവ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവ തെളിവുകളല്ലെന്നും, അവയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തേണ്ട ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി റെയില്‍വേ : രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള  ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരു ജംഗ്ഷൻ വരെ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസിന്...

മകരവിളക്ക് മഹോത്സവം : കെഎസ്ആര്‍ടിസി ആയിരം ബസുകള്‍ സര്‍വീസ് നടത്തും

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000 ബസുകള്‍ സര്‍വീസിനായി ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. നിലവില്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പ്രതിദിനം 160 ചെയിന്‍ സര്‍വീസുകൾ നടത്തുന്നുണ്ട്. തീര്‍ത്ഥാടക തിരക്ക്...
- Advertisment -

Most Popular

- Advertisement -