Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍ : കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ അറിയിപ്പ്.

തൃശൂരില്‍ ചേര്‍ന്ന ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗമാണ്, കെഎസ്ആര്‍സിയിലെ സൗജന്യ യാത്രയില്‍ പ്രതിഷേധിച്ചത്. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും, വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരികയെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും നൽകണമെന്നും  ഉടമകള്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം : ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക്...

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വാക്പോര്: കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നത്തിൽ തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവാറായ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഡിടിഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം കാർ ബസിന് കുറുകെയിട്ട്...
- Advertisment -

Most Popular

- Advertisement -