Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിന്‍സിപ്പലിന്റെ സ്ഥലം...

പ്രിന്‍സിപ്പലിന്റെ സ്ഥലം മാറ്റം : പ്രതിഷേധവുമായി മീനങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

വയനാട് : മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ പ്ലസ് ടു വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി .

വിനോദയാത്രക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചു എന്ന ആരോപണത്തെ തുടർന്ന് രക്തപരിശോധന നടത്തിയെങ്കിലും പ്രിന്‍സിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് നടത്തിയ അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയെന്ന് കണ്ടെത്തുകയും പ്രിന്‍സിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.

എന്നാൽ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആവശ്യമായ അനുമതികള്‍ നേടിയ ശേഷമാണ് പഠനയാത്ര സംഘടിപ്പിച്ചതെന്ന് സ്കൂൾ മാനേജിങ് കമ്മിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണവും കർഷകരെ ആദരിക്കലും  ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. തിരുവല്ല എം എൽ എ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം...

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ...
- Advertisment -

Most Popular

- Advertisement -