Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ പീഡിപ്പിച്ച...

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.നടപടിക്രമങ്ങളുടെ  ഭാ​ഗമായിയാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്.

അതേസമയം ,മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖിനായി പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഉടൻ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.അറസ്റ്റിന് തടസമില്ലെന്നും നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് സർക്കുലർ ഉൽപ്പെടെയുള്ള നടപടിയിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം. മുസ്ലിം ലീഗ്...

വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി

പത്തനംതിട്ട : കോവിഡ് സമയത്ത് ആറന്മുള നാൽക്കാലിക്കലിൽ രാത്രിയിൽ ആംബുലൻസിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൻ്റെ വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി വീണു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇന്ന് ഉച്ചയ്ക്ക് സംഭവം...
- Advertisment -

Most Popular

- Advertisement -