Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ആധുനിക...

ശബരിമലയിൽ ആധുനിക വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കും: മന്ത്രി നിയമസഭയിൽ

​പത്തനംതിട്ട : ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന് മന്ത്രി  കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ സുപ്രധാന പ്രഖ്യാപനം.

​നിലയ്ക്കലിൽ 9.33 ഹെക്ടർ സ്ഥലത്ത് കോർ ഏരിയ വികസനപദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനുള്ള പദ്ധതിക്ക്  ഭരണാനുമതിയും നൽകി. തീർത്ഥാടകരക്കായി വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ അന്നദാന മണ്ഡപം, യാത്രാക്ലേശവും ക്ഷീണവും ഒഴിവാക്കാൻ ആധുനിക നിലവാരത്തിലുള്ള വിശ്രമ കേന്ദ്രങ്ങൾ, തീർത്ഥാടകരുടെ സുഗമമായ സഞ്ചാരത്തിനായി നവീകരിച്ച നടപ്പാതകൾ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭരണകൂട മന്ദിരം എന്നിവയാണ് പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്

​തീർത്ഥാടനകാലത്ത് വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്തും ഭക്തർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനുമാണ് സർക്കാർ ഈ ആധുനികവൽക്കരണ പദ്ധതികൾക്ക്  തുടക്കമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണം കൊടുത്തിട്ടും ടിക്കറ്റ് നൽകിയില്ല: രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി

കോഴിക്കോട്: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി. ഇന്ന്  പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെയാണ് പിടികൂടിയത്. പണം...

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതി : ഇമിഗ്രേഷൻ വിഭാഗത്തിനു പൊലീസിന്റെ കത്ത്

തിരുവനന്തപുരം : ഏപ്രിൽ 10 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് വ്‌ളോഗറായ കൊറിയൻ യുവതിയെന്ന് സൂചന .എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. യുവതി ക്ഷേത്രത്തിനു...
- Advertisment -

Most Popular

- Advertisement -